അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11 -ാം വാർഡ് അട്ടിയിൽ പുത്തൻപറമ്പ് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി.
എച്ച്.സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, പഞ്ചായത്തംഗങ്ങളായ കെ.സിയാദ്, എസ് .ശ്രീലേഖ, അപർണ സുരേഷ്, അംഗങ്ങളായ കെ. കവിത, പി .ജയലളിത, നിഷ മനോജ്, പൊതുമരാമത്ത് അസി.എഞ്ചിനീയർ എസ്. ബിനുമോൻ, കരുമാടി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ജി. ഷിബു, അശോകൻ കട്ടക്കുഴി, വി.മുകുന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |