കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ 48 നഗരങ്ങളിലായി അഖിലേന്ത്യ ക്വിസ് മത്സരമായ U GENIUS 3.0 സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാതല മത്സരം ആഗസ്റ്റ് 19ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ള ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.എട്ടു മുതൽ 12-ാം ക്ലാസ്സിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിന് രണ്ട് വീതം കൂട്ടികൾ അടങ്ങുന്ന പരമാവധി നാല് ടീമുകളെ അയക്കാവുന്നതാണ്. നഗര മേഖല തലത്തിലുള്ള മത്സരങ്ങൾക്ക് ശേഷം അഖിലേന്ത്യ തലത്തിലുള്ള മത്സരം മുംബൈയിൽ നടക്കും. അഖിലേന്ത്യ തലത്തിലുള്ള വിജയികൾക്ക് രണ്ട് ലക്ഷം രൂപയാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |