പാലക്കാട്: കേരളം ആദ്യമായി വേദിയാകുന്ന പരിവാർ സംഘടനകളുടെ ദേശീയ സമ്മേളനത്തിന് ആഗസ്റ്റ് 30ന് പാലക്കാട് തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന സമന്വയ ബൈഠകിൽ ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ.സന്തോഷ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സമീപകാല തിരിച്ചടികളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന 44 പരിവാർ സംഘടനകളുടെയും ദേശീയ പ്രതിനിധികളുടെ വാർഷിക യോഗത്തിന് വലിയ പ്രാധാന്യമുണ്ട്.മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കുകയാണ്. സംഘടനയിലും തിരഞ്ഞെടുപ്പിലും സുപ്രധാന ചുമതലകൾ വഹിക്കുന്ന നിരവധി ബി.ജെ.പി നേതാക്കളും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |