തിരുവനന്തപുരം: ജനങ്ങളുടെ പൊതുപരാതികൾ പരിഹരിക്കാൻ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് 16ന് കൊച്ചിയിൽ തുടക്കം. കോർപറേഷൻ ടൗൺ ഹാളിൽ നടക്കുന്ന എറണാകുളം ജില്ലാ അദാലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 13 ജില്ലാ അദാലത്തുകളും മൂന്ന് കോർപറേഷൻ അദാലത്തുകളുമാണ് നടത്തുന്നത് .വയനാട്ടിലേത് പിന്നീട് തീരുമാനിക്കും.തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് കോർപറേഷനുകൾക്കായി പ്രത്യേകം അദാലത്തുകൾ നടത്തും.
എറണാകുളം ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് 16ന് പരിഗണിക്കുക. കോർപറേഷനിലേത് 17നാണ്.
പരമാവധി പരാതികൾക്ക് അന്നുതന്നെ പരിഹാരമുണ്ടാവും. മന്ത്രിക്കു പുറമെ പ്രിൻസിപ്പൽ സെക്രട്ടറിയും സ്പെഷ്യൽ സെക്രട്ടറിയും പ്രിൻസിപ്പൽ ഡയറക്ടറും റൂറൽ അർബൻ ഡയറക്ടർമാരും ചീഫ് എൻജിനിയറും ചീഫ് ടൗൺ പ്ലാനറുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. # adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ മുൻകൂർ അപേക്ഷ നൽകാം. അദാലത്ത് ദിവസം നേരിട്ട് കേന്ദ്രത്തിലെത്തി പരാതികളും നിവേദനങ്ങളും സമർപ്പിക്കാനും സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |