തിരുവനന്തപുരം: ഭൂമിശാസ്ത്രപരമായ നേട്ടങ്ങളും പരിമിതികളും കണക്കിലെടുത്താവണം കേന്ദ്രീകൃത ജിയോ മാപ്പിംഗ് പദ്ധതിയായ ദേശീയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കേണ്ടതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനങ്ങളുമായി ചേർന്ന് അടിസ്ഥാനസൗകര്യവികസനത്തിനുള്ള പി.എം ഗതിശക്തി (പി.എം.ജി.എസ്) പദ്ധതിയുടെ ദക്ഷിണമേഖലാ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.പി.ഐ.ഐ.ടി സെക്രട്ടറി രാജേഷ് കുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡി.പി.ഐ.ഐ.ടി ലോജിസ്റ്റിക്സ് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാർ അഹിർവാർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് ഡിവിഷനാണ് ശില്പശാല സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |