തിരുവനന്തപുരം: വിദേശത്തുനിന്ന് തലസ്ഥാനത്തെത്തിയ ആളെ തട്ടിക്കൊണ്ട് പോയതായി വിവരം. തമിഴ്‌നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇന്ന് രാവിലെയാണ് തമിഴ്‌നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം. ശ്രീകണ്‌ഠേശ്വരത്ത് എത്തിയപ്പോൾ സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ട് പോയെന്നാണ് ഡ്രൈവർ പൊലീസിനെ അറിയിച്ചത്.
യാത്ര ചെയ്തയാൾ ആരാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ ഉള്ള വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |