ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ സൗദി അറേബ്യയിൽ വച്ച് നടക്കാൻ പോകുന്ന കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ കൺവൻഷനിലേക്ക് മലയാളികളെ സ്വാഗതം ചെയ‌്ത് മുരളി തുമ്മാരുകുടി. മരു വൽക്കരണം, വരൾച്ച, ഭൂമിയുടെ സംരക്ഷണം എന്നുള്ള വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ ഫോറം ആണ് ഡിസംബറിൽ നടക്കാൻ പോകുന്ന ഈ കൺവൻഷനെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ ദുബായിൽ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള CoP 28 നടന്നപ്പോൾ അവിടെയുള്ള പല മലയാളികളും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ സൗദിയിൽ കൂടുതൽ അവസരങ്ങൾ ഉണ്ട്. ബ്ലൂ സോണിലും ഗ്രീൻ സോണിലും പവലിയനുകൾ ഉണ്ടാകും, അനവധി സാങ്കേതിക ചർച്ചകൾ ഉണ്ടാകും, കുട്ടികൾക്ക് വേണ്ടി എക്സിബിഷനും ക്വിസ് മത്സരങ്ങളും ഉണ്ടാകും. മരുവൽക്കരണം, വരൾച്ച, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുള്ള സാങ്കേതിക വിദഗ്ദ്ധർ, ഈ രംഗങ്ങളിൽ ബിസിനസ്സ്/വ്യവസായം നടത്തുന്നവർ, യു എൻ മീറ്റിംഗുകളെ പറ്റി അറിയാൻ താല്പര്യമുള്ള വിദ്യാർത്ഥികർ/അദ്ധ്യാപകർ ഇവർക്കൊക്കെ പറ്റിയ അവസരമാണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ കൂടിയായ തുമ്മാരുകുടി പറയുന്നു.
എഴുത്തിന്റെ പൂർണരൂപം-
''സൗദിയിൽ ഉള്ള സുഹൃത്തുക്കളോട്
ഈ വർഷം ഡിസംബറിൽ സൗദിയിൽ വച്ച് United Nations Convention to Combat Desertification പതിനാറാമത് Conference of Parties (CoP 16) നടക്കുകയാണ്. മരു വൽക്കരണം, വരൾച്ച, ഭൂമിയുടെ സംരക്ഷണം എന്നുള്ള വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ ഫോറം ആണ് ഇത്. നൂറ്റി തൊണ്ണൂറ്റി ഏഴ് അംഗങ്ങൾ ആണ് UNCCD യിൽ ഉള്ളത് (196 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും). ഇവർ മിക്കവാറും അവിടെ ഉണ്ടാകും, നൂറിലേറെ മന്ത്രിമാർ, അനവധി രാഷ്ട്ര തലവന്മാർ ഉൾപ്പടെ. ആദ്യമായിട്ടാണ് സൗദി അറേബ്യ ഇത്തരം ഒരു യു എൻ സമ്മേളനത്തിന് വേദി ആകുന്നത്. അതുകൊണ്ട് തന്നെ നാലു ലക്ഷം ചതുരശ്ര മീറ്ററിൽ ഉള്ള സൗകര്യങ്ങൾ ആണ് റിയാദിൽ നിർമ്മിക്കപ്പെടുന്നത്.
അന്താരാഷ്ട്ര ചർച്ചകൾ നടത്തുന്ന "ബ്ലൂ സോൺ", സാങ്കേതിക ചർച്ചകൾ നടക്കുകയും സ്വകാര്യമേഖല കാര്യമായി പങ്കെടുക്കുകയും ചെയ്യുന്ന "ഗ്രീൻ സോൺ" എന്നിങ്ങനെയാണ് വേദി വിഭജിക്കപ്പെട്ടിട്ടുള്ളത്. ബ്ലൂ സോണിൽ ഇരുപതിനായിരത്തോളം ആളുകൾ എത്തുമെന്നും ഗ്രീൻ സോണിൽ അത് ഒരു ലക്ഷം കവിയും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ തവണ ദുബായിൽ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള CoP 28 നടന്നപ്പോൾ അവിടെയുള്ള പല മലയാളികളും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ അതിന്റെ നടത്തിപ്പിൽ ഞാൻ നേരിട്ട് ഉൾപ്പെടാത്തതിനാൽ താൽപര്യമുള്ളവരെ എല്ലാവരേയും ഉൾപ്പെടുത്താൻ സാധിച്ചില്ല.
ഇത്തവണ സൗദിയിൽ കൂടുതൽ അവസരങ്ങൾ ഉണ്ട്. ബ്ലൂ സോണിലും ഗ്രീൻ സോണിലും പവലിയനുകൾ ഉണ്ടാകും, അനവധി സാങ്കേതിക ചർച്ചകൾ ഉണ്ടാകും, കുട്ടികൾക്ക് വേണ്ടി എക്സിബിഷനും ക്വിസ് മത്സരങ്ങളും ഉണ്ടാകും. മരുവൽക്കരണം, വരൾച്ച, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുള്ള സാങ്കേതിക വിദഗ്ദ്ധർ, ഈ രംഗങ്ങളിൽ ബിസിനസ്സ്/വ്യവസായം നടത്തുന്നവർ, യു എൻ മീറ്റിംഗുകളെ പറ്റി അറിയാൻ താല്പര്യമുള്ള വിദ്യാർത്ഥികർ/അദ്ധ്യാപകർ ഇവർക്കൊക്കെ പറ്റിയ അവസരമാണ്.
നിങ്ങൾക്ക് ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ കയറി താല്പര്യം പ്രകടിപ്പിക്കുക, സാദ്ധ്യതകൾ അനുസരിച്ച് നേരിട്ട് ബന്ധപ്പെടാം.
മുരളി തുമ്മാരുകുടി''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |