കഴിഞ്ഞ ദിവസമായിരുന്നു താര സംഘടന 'അമ്മ'യുടെ മേൽനോട്ടത്തിൽ നടന്ന നൃത്തശാലയുടെ സർട്ടിഫിക്കറ്റ് വിതരണത്തിന് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത്. പരിപാടിക്കിടെ നടി രചന നാരായണൻകുട്ടിയുമായി ബന്ധപ്പെട്ട ഒരു രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി. രചന നാരായണൻകുട്ടിയെ പ്രൊഫസർ എന്ന് വിളിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പ്രസംഗിക്കാനായി രചന നാരായണൻകുട്ടി എത്തിയപ്പോഴാണ് മമ്മൂട്ടി ഈ രഹസ്യം പരസ്യമാക്കിയ്. 'രചന ടീച്ചർ എന്ന് വിളിക്കുന്നതിന് തെറ്റൊന്നുമില്ല. ഡാൻസ് ടീച്ചറാണ്. സാധാരണ ടീച്ചറല്ല. ഡാൻസിൽ പോസ്റ്റ് ഗ്രാജ്‌വേഷൻ പാസായ ആളാണ്. സത്യമല്ലേ. ടീച്ചർ എന്നല്ല, പ്രൊഫസർ എന്ന് വിളിച്ചോ'- എന്നാണ് മമ്മൂട്ടി പറയുന്നത്. ഇത് ശരിയാണെന്ന് സംസാരിച്ച രചന നാരായണൻ കുട്ടി. താൻ ഇംഗ്ലീഷ് ടീച്ചറായി വർക്ക് ചെയ്ത ആളാണെന്ന് നടി പറയുന്നു. താൻ അടുത്തിടെ ബംഗളൂരുവിലെ കോളേജിൽ ഡാൻസ് പ്രൊഫസറായി ജോയിൻ ചെയ്‌തെന്നും രചന വ്യക്തമാക്കി.
മമ്മൂട്ടി പരിപാടിയിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് രചന പറഞ്ഞു. 'മമ്മൂക്ക വരുമെന്നുള്ളത് എനിക്ക് വലിയൊരു സർപ്രൈസായിരുന്നു. അത് കേട്ടപ്പോൾ തന്നെ വർക്ക്‌ഷോപ്പിന്റെ ലക്ഷ്യം പൂർണതയിലേക്ക് എത്തിയപോലെ തോന്നി. മഹത് വ്യക്തികളുടെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിൽ എപ്പോഴും വേണം. ചടങ്ങിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്, നടന്മാരായ ബേസിൽ ജോസഫ്, കലാഭവൻ ഷാജോൺ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |