ഇടുക്കി : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ സെന്ററുകളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് കോച്ചിംഗിന്റെ സെപ്തംബർ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആലുവയിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെയും തിരുവനന്തപുരത്ത് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. 2000 രൂപ കോഷൻ ഡെപ്പോസിറ്റ് അടക്കം 49200 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ https://kscsa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം : 0471 231365, 8281098863. ആലുവ : 8281098873 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |