കൊച്ചി: പുതിയ ആൻഡ്രോയ്ഡ് 14 ക്യു എൽ.ഇ.ഡി ഗൂഗിൾ ടി.വി അവതരിപ്പിച്ച് ഇംപെക്‌സ്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ 120 ഹെഡ്‌സ് ഗെയിമിംഗ് ടി.വി അവതരിപ്പിച്ച ചടങ്ങിൽ ഇംപെക്‌സ് ഡയറക്ടർ സി. ജുനൈദ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി കെ. ഫൈറൂസ്, നാഷണൽ സെയിൽസ് മേധാവി ജയേഷ് നമ്പ്യാർ, മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നിതിൻ നമ്പൂതിരി, അസോസിയേറ്റ് മാർക്കറ്റിംഗ് മാനേജർ നിശാന്ത് ഹബാഷ് എന്നിവർ പങ്കെടുത്തു.
ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, എച്ച്.ഡി.എം.ഐ, ഇ.ആർക്, എം.ഇ.എം.സി ടെക്‌നോളജികളുടെ സഹായത്തോടെയുള്ള ദൃശ്യമികവാണ് പുതിയ ടി.വിയിലുള്ളത്.
ഓണത്തിനു മുൻപ് 65 ഇഞ്ച്, 75 ഇഞ്ച് വിഭാഗങ്ങളിൽ ഇംപെക്‌സ് ഇവോക് ക്യുഎൽ.ഇ.ഡി ഗൂഗിൾ ടി.വിയുടെ ആൻഡ്രോയ്ഡ് 14 വേർഷൻ പുറത്തിറങ്ങും. പ്രീ ബുക്കിംഗ് തുടങ്ങി. 43, 55 ഇഞ്ച് സൈസ് ടി.വികളും ഉടനെത്തും. 34,990 രൂപ മുതലാണ് വില. പ്രീമിയം വിഭാഗങ്ങളെ ലക്ഷ്യമിട്ട് ക്വാണ്ടം ഡോട്ട് മിനി എൽ.ഇ.ഡി സീരീസും ഇംപെക്‌സ് പുറത്തിറക്കും. ബാങ്കുകളുമായി ചേർന്നു 2,323 രൂപയിൽ തുടങ്ങുന്ന ഫിക്‌സഡ് ഇ.എം.ഐ പ്ലാനുകളും പേയ്ടിഎമ്മിനൊപ്പം നോ കോസ്റ്റ് ഇ.എം.ഐ പ്ലാനുകളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |