മുംബയ്: നടപ്പു അക്കാഡമിക് വർഷത്തിലെ സ്‌കോളർഷിപ്പ് പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന 5,100 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അയ്യായിരം ബിരുദ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും.
ഭാവിയിലെ കോഴ്‌സുകളായ എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസ് തുടങ്ങിയവയിൽ ബിരുദാനന്തര പഠനം നടത്തുന്ന 100 വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന കോഴ്‌സുകളാണിത്.
ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയും ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ആറ് ലക്ഷം രൂപ വരെയുമുള്ള ഗ്രാന്റുകൾക്ക് പുറമേ വ്യവസായ പ്രമുഖരുടെ മെന്റർഷിപ്പും ലഭിക്കും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |