കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബി.സി.സി.ഐ) വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസും തമ്മിലുള്ള ഒത്തുതീർപ്പിന് അനുമതി നൽകിയ നാഷണൽ കമ്പനി ലാ അപ്പല്ലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒത്തുതീർപ്പ് നീക്കത്തിനെതിരെ, ബൈജൂസിന് വായ്പ നൽകിയ യു.എസ് ധനകാര്യസ്ഥാപനങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. എൻ.സി.എൽ.എ.ടി ഉത്തരവ് ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യുന്നത് അനുചിതമാണെന്ന ബി.സി.സി.ഐക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |