തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) 23 ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിച്ചു.തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്നിഹിതനായിരുന്നു.
ജനുവരിയിലെ ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതാണിതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ജെൻ എ.ഐ സമ്മേളനത്തിന്റെ തുടർച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചു ചേർത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകർഷിച്ചു. 12,000 കോടിയുടെ നിക്ഷേപമാണ് ഈ സംരംഭകർ സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാനിംഗ് ആൻഡ് ഇക്കണോമിക്സ് അഫയേഴ്സ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ , വ്യവസായ വകുപ്പ് സ്‌പെഷ്യൽ ഓഫീസർ ആനി ജൂലാ തോമസ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |