ന്യൂ ഡൽഹി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്ട്രീസിന്റെ(സി.ഐ.എഫ്.ഐ)
ഇന്ത്യ ഇന്റർനാഷണൽ ഫുട്‌വെയർ ഫെയറിന്റെ (ഐ.ഐ.എഫ്.എഫ്) എട്ടാമത് എഡിഷൻ ഡെൽഹി പ്രഗതി മൈതാനിയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനംചെയ്തു. ലോകമെമ്പാടുമുള്ള 200ലധികം പ്രദർശകർ പങ്കെടുത്തു. ഹൈ-ഫാഷൻ, ലക്ഷ്വറി, സ്‌പോർട്‌സ്, ദൈനംദിന ഉപയോഗത്തിനുള്ള പാദരക്ഷകൾ തുടങ്ങി വൈവിദ്ധ്യമാർന്ന ശ്രേണികൾ പ്രദർശനത്തിലുണ്ടായിരുന്നു.
വിപണി ട്രെൻഡുകൾ, ഡിജിറ്റൽ മാറ്റങ്ങൾ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ആഗോളതലത്തിൽ പാദരക്ഷാ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് ഐ.ഐ.എഫ്.എഫ് ഒരുക്കിയതെന്ന് സി.ഐ.എഫ്.ഐ പ്രസിഡന്റ് വി. നൗഷാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |