കൊച്ചി : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായവർക്ക് മുത്തൂറ്റ് ഫിനാൻസ് 50 വീടുകൾ നിർമ്മിച്ചു നൽകും.
2018ലെ പ്രളയത്തെ തുർന്ന് ആരംഭിച്ച മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായിട്ടാണ് എട്ടു ലക്ഷം രൂപയിലധികം ചെലവ് വരുന്ന 500 ചതുരശ്ര അടിയിലുള്ള വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഗുണഭോക്താക്കളെ സർക്കാരുമായി കൂടി ആലോചിച്ച് തീരുമാനിക്കും. ആഷിയാന പദ്ധതിയിലൂടെ കേരളം, തമിഴ്നാട്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി ഇതുവരെ 257 വീടുകൾ മുത്തൂറ്റ് ഫിനാൻസ് കൈമാറിയെന്ന് മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ മേധാവി ബാബു ജോൺ മലയിൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ കെ. എസ് സിമി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |