ചെന്നൈ: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് വിവരങ്ങൾ നൽകുന്ന ഔദ്യോഗിക ഏജൻസിയായ എജ്യുക്കേഷൻ യു.എസ്.എ മേളയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ആഗസ്റ്റ് 25ന് ന്യൂഡൽഹിയിൽ സമാപിക്കുന്ന എട്ട് വിദ്യാഭ്യാസ മേളകളുടെ ഒരു പരമ്പരയാണ് നടത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് 80ലധികം യു.എസ്. അംഗീകൃത സർവകലാശാലകൾ, കോളേജുകൾ എന്നിവരുടെ പ്രതിനിധികളുമായി സംസാരിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. പ്രവേശനം സൗജന്യമാണ്. എന്നാൽ രജിസ്‌ട്രേഷൻ ആവശ്യമാണ്.
അമേരിക്കയിലെ വിപുലമായ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് സമഗ്രമായ വിവരങ്ങൾ എജ്യുക്കേഷൻ യു.എസ്.എ. മേളകളിലൂടെ ലഭിക്കുമെന്ന് യു.എസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |