SignIn
Kerala Kaumudi Online
Thursday, 21 November 2019 1.43 PM IST

അതിഥികൾക്ക് അരോചകമാവും വിധം ലൈംഗിക ചേഷ്ടകൾ കാണിച്ചെന്ന് ആരോപണം, സ്വവർഗ പങ്കാളികളെ ഹോട്ടലിൽ നിന്ന് പുറത്താക്കി

lesbian-couple

ചെന്നൈ: അതിഥികൾക്ക് അരോചകമാവും വിധം ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നാരോപിച്ച് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിൽ നിന്ന് സ്വവർഗ പങ്കാളികളെ പുറത്താക്കി. രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിംഗ് എന്നിവരെയാണ് കഴിഞ്ഞമാസം 28ന് ഹോട്ടലിൽ നിന്ന് പുറത്താക്കിയത്.

തങ്ങളെ മനപ്പൂർവം കാരണങ്ങളുണ്ടാക്കി പുറത്താക്കിയതാണെന്ന് രസികയും ശിവാങ്കിയും ആരോപിക്കുന്നു. 'ശനിയാഴ്ച രാത്രിയാണ് ഞാനും എന്റെ കൂട്ടുകാരിയും സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഡാൻസ് ചെയ്യുന്ന സമയത്ത് നാല്-അഞ്ച് പുരുഷന്മാർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയെന്ന് രസിക കുറിപ്പിൽ പറയുന്നു.

ബാക്കി എല്ലാവരും ഡാൻസ് അസ്വദിക്കുമ്പോൾ അവർ മാത്രം എന്തിനാണ് ഞങ്ങളിൽ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ശേഷം വാഷ്‌റൂമിൽ പോയി.കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ അരോ തട്ടുന്നത് കേട്ടു. തുറന്നപ്പോൾ ഹോട്ടൽ ജീവനക്കാരാണ്. ഞങ്ങൾ വാഷ്‌റൂമിൽ മറ്റെന്തോ ചെയ്യുകയാണെന്നും അതിഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചെന്നും പുറത്ത് പോകണമെന്നും അവർ പറഞ്ഞു.

എന്നാൽ ഞങ്ങൾ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടില്ല.അതിഥികൾക്ക് അരോചകമാകുന്ന രീതിയിൽ സ്‌റ്റേജിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നും ഇതിന്റെ വീഡിയോ ഉണ്ടെന്നും മാനേജർ പറഞ്ഞു. എന്നാൽ വീഡിയോ കാണിക്കാൻ പറഞ്ഞപ്പോൾ അയാൾ ഒഴിഞ്ഞുമാറിയെന്നും രസികയും ശിവാങ്കിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SAME SEX COUPLE, CHENNAI HOTEL, SOCIAL MEDIA, FACEBOOK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.