കൊച്ചി:ആലപ്പുഴ തോട്ടപ്പള്ളി സ്‌പിൽവേ പ്രദേശത്തു നിന്നുള്ള മണൽഖനനം എത്രനാൾ തുടരണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കുട്ടനാട്ടിൽ പ്രളയ ഭീതിയുള്ളതിനാൽ എല്ലാ വർഷവും മണൽ നീക്കണമെന്ന വിദഗ്ദ്ധ റിപ്പോർട്ടുകളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി വിശദീകരണം തേടിയത്. പ്രളയ ഭീഷണി മറികടക്കാനായി ദുരന്തനിവാരണ അതോറിട്ടിയാണ് മണൽ നീക്കാൻ ഉത്തരവിറക്കുന്നത്. ഇതിന്റെ മറവിൽ ധാതുമണൽ കടത്തുകയാണെന്നാരോപിച്ച് അഡ്വ. ഷോൺ ജോർജാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |