പരവൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ഗ്രാമീണ സമ്പദ് ഘടനയുടെ നട്ടെല്ലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ പറഞ്ഞു. അവയെ സംരക്ഷിക്കാൻ പ്രതിപക്ഷവും സർക്കാരിനോപ്പം നിൽക്കും എന്നാൽ അനഭിലഷണീയമായ കാര്യങ്ങൾക്ക് എതിരെ അതിശക്തമായ പ്രതികരണവും ഉണ്ടാവുമെന്നും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക എന്നത് വലിയ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറഞ്ഞു.
പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് സംഘടിപ്പിച്ച അഡ്വ. ടി.ജി. വിശ്വനാഥൻ അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, ഡെപ്യൂട്ടി രജിസ്ട്രാർ/ സെക്രട്ടറി ടിസ് എസ്.ലത എന്നിവർ സംസാരിച്ചു. സഹകരണ സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ പരിശീലന കോളേജ് റിട്ട. പ്രിൻസിപ്പൽ അഡ്വ.കെ. മദനചന്ദ്രൻ നായർ ക്ലാസ് നയിച്ചു. ടി.ജി. പ്രതാപൻ, ഡെപ്യൂട്ടി ഡയറക്ടർ എ. ഫാത്തിഷ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |