തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാടിനായി മഞ്ചേരിയിലെ സ്പോർട്സ് കൗൺസിലിന്റെ സ്റ്റേഡിയത്തിൽ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ പുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ വയാനാടിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് നൽകും. ആഗസ്റ്റ് 30ന് മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബും സൂപ്പർ ലീഗ് കേരളയിലെ കളിക്കാരെ ഉൾപ്പെടുത്തിയുള്ള ഇലവനുമാണ് ചാരിറ്റി മത്സരത്തിൽ ഏറ്റുമുട്ടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |