വാഷിംഗ്ടൺ: യു.എസിലെ വിർജീനിയയിൽ 11,700 ഉപഭോക്താക്കളുടെ വൈദ്യുതി മുടക്കി പാമ്പ്. ! ഉയർന്ന വോൾട്ടേജുള്ള ട്രാൻസ്‌ഫോർമറിൽ പാമ്പ് നുഴഞ്ഞുകയറിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
ന്യൂപോർട്ട് ന്യൂസ് മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വൈദ്യുതി വിതരണം തടസപ്പെട്ടതെന്ന് അധികൃതർ പറയുന്നു. ഒന്നര മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അതേ സമയം, പാമ്പിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. ഏത് തരം പാമ്പാണ് ട്രാൻസ്‌ഫോർമറിൽ കയറിയതെന്നും വ്യക്തമല്ല.
ഇതാദ്യമായല്ല പാമ്പ് വൈദ്യുതി മുടക്കുന്നത്. കഴിഞ്ഞ വർഷം ടെക്‌സസിലെ ഓസ്റ്റിനിൽ ഒരു ഊർജ കമ്പനിയുടെ സബ് സ്റ്റേഷനിലേക്ക് പാമ്പ് കയറിക്കൂടിയതോടെ 16,000 പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. മുമ്പ് ജപ്പാനിലെ ഫുകുഷിമ പ്രവിശ്യയിയിലും ഒരു ഇലക്ട്രിക് പവർ കമ്പനിയിൽ പാമ്പ് സാങ്കേതിക തകരാറുണ്ടാക്കിയത് മൂലം 10,000 ത്തിലേറെ വീടുകളിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |