SignIn
Kerala Kaumudi Online
Wednesday, 11 September 2024 9.43 AM IST

റിട്ടയേർഡ് ബിഎസ്‌എൻഎൽ ഉദ്യോഗസ്ഥന്റെ കൊലപാതകം; ശവസംസ്‌കാരത്തിൽ പങ്കെടുത്തവരെ തേടി പൊലീസ്

Increase Font Size Decrease Font Size Print Page
c-pappachan

കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തവരെ തേടി പൊലീസ്. പാപ്പച്ചന്റേത് അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മരണത്തിൽ പാപ്പച്ചന്റെ മകൾക്ക് ചില സംശയങ്ങൾ തോന്നി പൊലീസിൽ പരാതി നൽകിയത് കേസിൽ നിർണായകമാവുകയായിരുന്നു.

മേയ് 23ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പാപ്പച്ചൻ മരിച്ചത്. 27നായിരുന്നു സംസ്‌കാരം നടന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശങ്കേഴ്‌സ് ആശുപത്രിക്ക് പിന്നിലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനുശേഷമാണ് സംസ്‌കരിച്ചത്. പ്രതികളിൽ ആരൊക്കെ ചടങ്ങുകളിൽ പങ്കെടുത്തുവെന്നും അവർ പരസ്‌പരം സംസാരിച്ചോയെന്നും പരിശോധിക്കും.

പ്രതി മാഹീൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കും. കൂടാതെ പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ ചടങ്ങിൽ പങ്കെടുത്തവർ ആരെല്ലാമാണെന്നും അന്വേഷിക്കും.

പാപ്പച്ചന്റെ പണം തട്ടിയെടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വനിതാ ബാങ്ക് മാനേജർ സഹപ്രവർത്തകന്റെ സഹായത്തോടെ ക്വട്ടേഷൻ നൽകുകയായിരുന്നു. കൊല്ലം തേവള്ളി കാവിൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബാങ്കിലെ എക്സിക്യുട്ടീവായിരുന്ന മരുത്തടി സ്വദേശി അനൂപ് (37), ക്വട്ടേഷൻ ഏറ്റെടുത്ത പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട പുത്തൻവീട്ടിൽ മാഹീൻ (47), ഇരുവരുടെയും സുഹൃത്തായ പോളയത്തോട് സൽമാ മൻസിലിൽ ഹാഷിഫ് (27) എന്നിവരാണ് പിടിയിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, RETIRED BSNL EMPLOYEE, C PAPPACHAN MURDER CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.