കൊച്ചി: പിന്നാക്ക സമുദായങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്ക് ഡോ. അംബേദ്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ദേശീയ പട്ടികജാതി കമ്മിഷൻ റിസർച്ച് ഓഫീസർ എം, സുദർശനൻ, കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജരും എസ്.എൽ.ബി.സി കൺവീനറുമായ കെ. എസ് പ്രദീപ് , ഹെഡ് ഓഫീസ് ജനറൽ മാനേജർ പി. ആർ ഡിയോ , ഡി.ജി.എം ടി.ആർ ബാലാജി റാവു എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം സർക്കിളിലെ 354 ശാഖകളാണ് സ്കോളർഷിപ്പ് പദ്ധതിയിൽ പങ്കെടുത്തത്. അഞ്ച് മുതൽ 10 വരെ ക്ളാസുകളിലെ 2,037 എസ്.സി/എസ്.ടി പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |