SignIn
Kerala Kaumudi Online
Friday, 27 September 2024 12.21 PM IST

ബന്ദികളുടെ മോചനം: ഇസ്രായേലിനോട് ആവശ്യം ആവർത്തിച്ച് ഇന്ത്യ

Increase Font Size Decrease Font Size Print Page
eeee

ന്യൂഡൽഹി: പലസ്‌തീൻ സംഘർഷവുമായി ബന്ധപ്പെട്ട് പിടികൂടി ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്നും ദുരിതബാധിതർക്ക് തുടർന്നും മാനുഷിക സഹായം നൽകണമെന്നും ഇസ്രായേലിനോട് ആവർത്തിച്ച് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണിത്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം വേഗത്തിലും സമാധാനപരമായും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടണമെന്ന് മോദി പറഞ്ഞു.

ഉഭയകക്ഷി സഹകരണം, ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ആശയവിനിമയം മുന്നോട്ടു കൊണ്ടുപോകാനും ധാരണയായി. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നെതന്യാഹു ഊഷ്മളമായ ആശംസകൾ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.