SignIn
Kerala Kaumudi Online
Friday, 27 September 2024 4.12 PM IST

ഡബ്ല്യു.എഫ്.ഐയുടെ അഡ്ഹോക് കമ്മിറ്റി പുന:സ്ഥാപിച്ച് കോടതി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി : ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്ന അഡ്ഹോക് കമ്മിറ്റി പുന:സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി. 2023 ഡിസംബറിൽ സ്ഥാപിച്ച അഡ്ഹോക് കമ്മിറ്റിയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മാർച്ചിൽ പിരിച്ചുവിട്ടിരുന്നു. ഇത് അനാവശ്യ നടപടിയായിരുന്നുവെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത വിലയിരുത്തി. റിട്ടയേർഡ് സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഭരണം വേണമെന്ന വിനേഷ് ഫോഗാട്ട്, ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അഡ്ഹോക് കമ്മിറ്റി പുന:സംഘടിപ്പിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2023 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം,​ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി സസ്‌പെൻഡ് ചെയ്‌തിരുന്നു. ഫെഡറേഷനെ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും വിലക്കി. ഈസാഹചര്യത്തിലാണ് ഫെ‌ഡറേഷന്റെ പ്രവർത്തനങ്ങൾക്കായി അഡ്ഹോക് കമ്മിറ്റി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WRESTLIG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.