ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി പ്രധന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ഒളിമ്പിക്സ് സംഘത്തിന് ക്ഷണമുണ്ടായിരുന്നു. തുടർന്ന് പ്രധാന മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഹോക്കി ഇതിഹാസം പി.ആർ ശ്രീജേഷിനും ഷൂട്ടിംഗ് താരം മനു ഭാക്കർ എന്നിവക്കെല്ലാമൊപ്പം ഫോട്ടോയുമെടുത്തു. ഒളിമ്പിക്സിൽ രണ്ട് വെങ്കലം നേടിയ മനുവിന്റെ തോക്ക് പ്രധാന മന്ത്രി പരിശോധിച്ചു. കഴിഞ്ഞ ദിവസം ശ്രീജേഷ് കുടുംബ സമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |