SignIn
Kerala Kaumudi Online
Wednesday, 26 February 2020 4.43 PM IST

പിഞ്ചു മക്കളുടെ ജീവനെടുത്ത് 'സെെക്കോ' യുവതി, മരണപ്പിറ്റേന്നും സെക്സ് ചാറ്റിംഗ്,​ നിർണായക തെളിവായത് ഇന്റെർനെറ്റ് സെർച്ച്

murder

റഗ്ബി ( ഇംഗ്ലണ്ട്): രണ്ട് പിഞ്ചുപെൺമക്കളെ കൊന്ന സംഭവത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 18 ദിവസത്തെ ഇടവേളയിലാണ് രണ്ട് കുട്ടികളെ ലൂയിസ് പോർട്ടൻ എന്ന യുവതി കൊലപ്പെടുത്തിയത്. മൂന്നു വയസ്സുള്ള ലെക്സി ഡ്രാപ്പർ, 17 മാസം പ്രായമായ സ്കാർലറ്റ് വാഗൻ എന്നിവരെയാണ് 23കാരിയായ യുവതി ക്രൂരമായി കൊലപ്പെടുത്തയത്. തന്റെ ലെെംഗിക ജീവിതത്തിന് തടസമായതിനാണ് കൊല നടത്തിയതെന്ന് ലൂയിസ് പോർട്ടൻ സമ്മതിച്ചിട്ടുണ്ട്.

2018 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ . ഇംഗ്ലണ്ടിലെ വാർവിക്ക്ഷെയറിൽ റഗ്ബി നഗരത്തിലാണ് ഈ ദാരുണസംഭവം അരങ്ങേറുന്നത്. ജനുവരി 15നാണു മൂത്തമകൾ ലെക്സി കൊല്ലപ്പെട്ടത്. ഫെബ്രുവരി മൂന്നിന് രണ്ടാമത്തെ കുഞ്ഞിന്റെയും ജീവനെടുത്തു. കുഞ്ഞിന് വയ്യെന്ന് ലൂയിസ് ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ അവരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിവും കുഞ്ഞ് മരിച്ചിട്ടുണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങളും ഒരേ രീതിയിൽ കൊല്ലപ്പെട്ടത് ലൂയിസിനെ അന്വേഷണം തിരിയാൻ കാരണമായി.

ശ്വാസം മുട്ടിച്ചാണു കൊല നടത്തിയതെന്നും ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ട് ഉദ്ധരിച്ചു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പാർട്ട് ടൈം മോഡലായി ലൂയിസ് പ്രവർത്തിച്ചിരുന്നത്. പണത്തിന് വേണ്ടി ഫോട്ടോഗ്രാഫറുമായി സെക്സ് നടത്താറുണ്ടെന്നും ലൂയിസ് പോർട്ടൻ പറഞ്ഞു. ഓൺലൈനിൽ പരിചയപ്പെടുന്നവർക്കു ചിത്രങ്ങളയച്ചും അവരുമായി കിടക്ക പങ്കിട്ടുമാണു ലൂയിസ് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത്. മൂത്ത കുഞ്ഞിന്റെ മരണത്തിന് ശേഷം ലൂയിസിനെതിരെ സംശയമുണ്ടായിരുന്നില്ല.

എന്നാൽ അതിന് ശേഷവും ലൂയിസ് സെക്സ് ചാറ്റിംഗിൽ ഏർപ്പെട്ടിരുന്നു. ആദ്യ കുഞ്ഞ് മരിച്ചതിന്റെ പിറ്റേന്ന് മീറ്റ് മീ എന്ന ഡേറ്റിങ് ആപ്പിൽ ലൂയിസ് 41 സുഹൃത്തുക്കളുടെ അപേക്ഷയാണു ഒറ്റയടിക്കു സ്വീകരിച്ചത്. അന്നുരാത്രി തന്നെ ലിയോൺ എന്നയാളുമായി ഡേറ്റ് തീരുമാനിക്കുകയും ചെയ്തു. എന്നാൽ ലൂയിസിന്റെ ഇന്റർനെറ്റ് തിരച്ചിലാണ് പൊലീസീന് തെളിവായത്. ‘മൂക്കുംവായും ടേപ്പ് വച്ചൊട്ടിച്ചാൽ ശരിക്കും മരിക്കുമോ?’, ‘വെള്ളത്തിൽ മുക്കിയാൽ ഒരാൾക്ക് എത്രനേരം ബോധമുണ്ടാകും’ എന്നൊക്കെയാണ് ലൂയിസ് തിരഞ്ഞത്. മാത്രമല്ല സിസിടിവി ദൃശ്യങ്ങളും ലൂയിസിനെതിരായുള്ള തെളിവായി കോടതി കണ്ടെത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, TWO BABY DEATH, MURDER CASE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.