SignIn
Kerala Kaumudi Online
Thursday, 12 December 2019 11.47 AM IST

ലീഗിന്റേത് കൃത്യമായ ഇടപെടൽ

e-t-muhammad-basheer

പാ​ർ​ല​മെ​ന്റി​ന​ക​ത്തും​ ​പു​റ​ത്തും​ ​ന്യൂ​ന​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​മു​ഖ​മാ​ണ് ​പൊ​ന്നാ​നി​യി​ൽ​ ​നി​ന്ന് ​മൂ​ന്നാം​ത​വ​ണ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി.​ ​വി​വാ​ദ​ങ്ങ​ളെ​യെ​ല്ലാം​ ​വ​ക​ഞ്ഞു​മാ​റ്റി​ ​സം​സ്ഥാ​ന​ത്തെ​ ​മൂ​ന്നാ​മ​ത്തെ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി.​ ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി.​അ​ൻ​വ​റി​നെ,​ ​മ​ണ്ഡ​ല​ ​ച​രി​ത്ര​ത്തി​ലെ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


​ ​പൊ​ന്നാ​നി​യി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്തെ​ല്ലാം​?


റെ​യി​ൽ​വേ​ ​വി​ക​സ​ന​ത്തി​ന് ​ഊ​ന്ന​ലേ​കും.​ ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ ​സ്‌​റ്റേ​ഷ​നാ​യ​ ​തി​രൂ​ര​ട​ക്കം​ ​അ​ഞ്ച് ​റെ​യി​ൽ​വേ​ ​സ്‌​റ്റേ​ഷ​നു​ക​ളി​ൽ​ ​യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​തൃ​ശൂ​ർ​ ​-​ ​പൊ​ന്നാ​നി​ ​കോ​ൾ​നി​ല​ങ്ങ​ളു​ടെ​ ​വി​ക​സ​ന​ത്തി​നു​ള്ള​ 300​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​യി​ൽ​ 200​ ​കോ​ടി​യു​ടെ​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തി​യാ​യി.​ ​ര​ണ്ടാം​ഘ​ട്ട​ത്തോ​ടെ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ക​സ​ന​മാ​വും.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​മു​ത​ൽ​ ​പൊ​ന്നാ​നി​ ​വെ​ളി​യ​ങ്കോ​ട് ​വ​രെ​യു​ള്ള​ ​തീ​ര​ദേ​ശ​ത്തി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും.​ ​തീ​ര​ദേ​ശ​ ​വി​ക​സ​നം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​ലോ​ക​ബാ​ങ്കി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വ​ലി​യൊ​രു​ ​പ​ദ്ധ​തി​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യം​ ​കൊ​ണ്ടു​വ​രു​ന്ന​തി​ന് ​മൂ​ന്നേ​ക്ക​ർ​ ​ഭൂ​മി​ ​വേ​ണം.​ ​റ​വ​ന്യൂ​ ​ഭൂ​മി​ ​ല​ഭി​ക്കാ​ൻ​ ​പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​ഭൂ​മി​യു​ടെ​ ​ല​ഭ്യ​ത​ക്കു​റ​വ് ​മൂ​ലം​ ​വ​ലി​യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത​യി​ല്ല.​ ​ഐ.​ടി​ ​അ​ധി​ഷ്ടി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​ ​ശ്ര​മി​ക്കും.​ ​ത​വ​നൂ​രി​ലെ​ ​കേ​ള​പ്പ​ജി​ ​കോ​ളേ​ജ് ​ഒഫ് ​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ​ ​എൻജിനി​യ​റിം​ഗ് ​ആ​ൻഡ് ടെ​ക്നോ​ള​ജി​യെ​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്‌​സ​ല​ൻ​സാ​ക്കും.


​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ ?
​ഇ​ത്ര​യും​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ചി​ല​ർ​ 30,​​000​ ​വോ​ട്ടി​ന് ​ജ​യി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞു.​ 50,000​ത്തി​നും​ 75,000​ത്തി​നു​മി​ട​യി​ൽ​ ​ജ​യി​ക്കു​മെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ 1.93​ ​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ചു.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​പാ​ർ​ല​മെ​ന്റി​ലെ​ ​പ്ര​ക​ട​ന​വും​ ​ജ​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.​ ​ഇ​ട​തു​പ​ക്ഷ​ ​ഭ​ര​ണ​ത്തോ​ടു​ള്ള​ ​വെ​റു​പ്പും​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​വു​മ​ട​ക്കം​ ​എ​ല്ലാ​ ​ഘ​ട​ക​ങ്ങ​ളും​ ​അ​നു​കൂ​ല​മാ​യി.​ ​ന്യൂ​ന​പ​ക്ഷ​വും​ ​ഭൂ​രി​പ​ക്ഷ​വും​ ​എ​ൻ.​എ​സ്.​എ​സ് ​അ​ട​ക്ക​മു​ള്ള​ ​സം​ഘ​ട​ന​ക​ളും​ ​സ​ഹാ​യി​ച്ചു.​ ​സി.​പി.​എം,​​​ ​സി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ന​ല്ലൊ​രു​പ​ക്ഷ​വും​ ​വോ​ട്ട് ​ചെ​യ്തു.​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​ശ്ച​യി​ച്ച​തി​ലെ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​ന​ത്തോ​ടു​ള്ള​ ​എ​തി​ർ​പ്പും​ ​കാ​ര​ണ​മാ​യി.​ ​മു​മ്പൊ​ന്നു​മി​ല്ലാ​ത്ത​ ​വി​ധം​​​ ​ചി​ട്ട​യാ​യും​ ​ശാ​സ്ത്രീ​യ​മാ​യും​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.


ബി.​ജെ.​പി​യു​ടെ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​എ​തി​ർ​ ​ശ​ബ്ദ​മു​യ​ർ​ത്താ​ൻ​ ​ത​ട​സ​മാ​വു​ന്നു​ണ്ടോ​ ?
ബി.​ജെ.​പി​യു​ടെ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​ഒ​ന്നി​നും​ ​ത​ട​സ​മ​ല്ല.​ ​ബി.​ജെ.​പി​ ​അ​വ​രു​ടെ​ ​എ​ല്ലാ​ ​മോ​ശ​ത്ത​ര​ങ്ങ​ളും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ആ​ന്റി​ ​മൈ​നോ​റിട്ടി ​സ്റ്റാ​ൻ​ഡ്,​​​ ​ഫ്രീ​ഡം​ ​ഒ​ഫ് ​എ​ക്സ്പ്ര​ഷ​ൻ,​​​ ​റി​ലീ​ജിയൺ ഇ​തി​ന്റെ​യെ​ല്ലാം​ ​വേ​ര​റു​ക്കാ​ൻ​ ​അ​വ​ർ​ ​ശ്ര​മി​ക്കു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ശ​ബ്‌​ദി​ക്കു​ന്നു​ണ്ട്.​ ​പാ​ർ​ല​മെ​ന്റി​ന​ക​ത്തും​ ​പു​റ​ത്തും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​ഞാ​ൻ​ ​ഇ​ട​പെ​ടു​ന്നു​ണ്ട്.​ ​ഈ​ ​സ​ഭ​യി​ൽ​ ​ത​ന്നെ​ ​എ​ട്ടോ​ളം​ ​പ്ര​സം​ഗ​ങ്ങ​ളു​ണ്ട്.​ ​മൈ​നോ​റി​ട്ടി വി​ഷ​യ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഇ​ട​പെ​ടു​ന്ന​ത് ​മു​സ്ളിം ​ലീ​ഗാ​ണ്.


എ​ൻ.​ഐ.​എ​ക്ക് ​വി​പു​ല​മാ​യ​ ​അ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​ബി​ല്ലി​നെ​ ​എ​തി​ർ​ക്കേ​ണ്ട​തി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​ഒ​രു​വി​ഭാ​ഗം​ ​വി​വാ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.​
ബി​ല്ല് ​അ​വ​ത​ര​ണ​ ​സ​മ​യ​ത്ത് ​എ​ൻ.​ഐ.​എ​യു​ടെ​ ​നി​ല​പാ​ടു​ക​ളെ​ ​ഏ​റ്റ​വും​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​യാ​ളാ​ണ് ​താ​ൻ.​ ​ബി​ല്ലി​ൽ​ ​ഒ​രൊ​റ്റ​ ​പോ​യി​ന്റേ​യു​ള്ളൂ.​ ​ഇ​ന്ത്യ​ക്കാ​ര​നാ​യ​ ​ഒ​രാ​ൾ​ ​രാ​ജ്യ​ത്തി​ന് ​പു​റ​ത്ത് ​നി​ന്ന് ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യാ​ൽ​ ​അ​യാ​ൾ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​എ​ൻ.​ഐ.​എ​ക്ക് ​എ​ന്താ​ണോ​ ​അ​ധി​കാ​ര​മു​ള്ള​ത് ​അ​തേ​ ​അ​ധി​കാ​രം​ ​പു​റ​ത്ത് ​ചെ​യ്താ​ലും​ ​ഉ​ണ്ടാ​വും.​ ​ആ​ ​രാ​ജ്യ​ത്തി​ന്റെ​ ​നി​യ​മ​ത്തി​ന് ​വി​ധേ​യ​മാ​യി​ ​കേ​സെ​ടു​ക്കാ​ൻ​ ​എ​ൻ.​ഐ.​എ​യ്‌​ക്ക് ​ക​ഴി​യു​മെ​ന്ന​ർ​ത്ഥം.​ ​ഇ​ങ്ങ​നെ​യൊ​രു​ ​ഭേ​ദ​ഗ​തി​യെ​ ​എ​തി​ർ​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​വി​ദേ​ശ​ത്തു വ​ച്ച് ​രാ​ജ്യ​ത്തി​നെ​തി​രെ​ ​തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​നി​യ​മ​ത്തെ​ ​ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​ശ്‌​ന​മെ​ന്ന​ ​നി​ല​യി​ൽ​ ​എ​തി​ർ​ത്താ​ൽ​ ​ബി.​ജെ.​പി​ക്ക് ​അ​ത് ​വ​ഴി​മ​രു​ന്നി​ട്ട് ​കൊ​ടു​ക്കു​ക​യേ​യു​ള്ളൂ.​ ​രാ​ജ്യ​ത്ത് ​കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​രെ​ ​അ​മ​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​നീ​ക്ക​ത്തി​ന് ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ ​എ​തി​രാ​ണെ​ന്ന് ​ബി.​ജെ.​പി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​മു​ത​ലെ​ടു​പ്പി​ന് ​വേ​ണ്ടി​യാ​ണ്.​ ​ഒ​രു​ന്യൂ​ന​പ​ക്ഷ​ ​പ്ര​സ്ഥാ​ന​ത്തെ,​​​ ​ഇ​ന്ത്യാ​വി​രു​ദ്ധ​ ​സ​മീ​പ​ന​മെ​ടു​ക്കു​ന്ന​വ​രെ​ന്ന് ​പ​റ​യാ​ൻ​ ​ബി.​ജെ.​പി​ക്ക് ​അ​വ​സ​ര​മു​ണ്ടാ​ക്കി​ ​കൊ​ടു​ക്ക​രു​തെ​ന്ന​ ​കൃ​ത്യ​മാ​യ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടാ​ണ് ​മു​സ്ളിം ​ലീ​ഗി​ന്റേ​ത്.​ ​ഇ​ന്ത്യ​യ്‌​ക്കു​ള്ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​രാ​ജ്യ​ത്തി​ന് ​എ​തി​രാ​യി​ട്ടു​ള്ള​യൊ​രു​ ​സം​ഗ​തി​യെ​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​ഞ​ങ്ങ​ൾ​ക്ക് ​പ​റ്റി​ല്ല.​ ​അ​ങ്ങ​നെ​ ​ചെ​യ്‌​താ​ൽ​ ​ദൂ​ര​വ്യാ​പ​ക​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​വും.​ ​ബി.​ജെ.​പി​ക്ക് ​വേ​ണ്ട​തും​ ​അ​തു​ത​ന്നെ​യാ​ണ്.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​കൂ​ട്ട​രാ​ണ് ​ഇ​വി​ട​ത്തെ​ ​ന്യൂ​ന​പ​ക്ഷ​മെ​ന്ന് ​അ​വ​ർ​ക്ക് ​വ​രു​ത്തി​ ​തീ​ർ​ക്കാ​നു​മാ​വും.​ ​ബി​ല്ലി​നെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​തി​ർ​ത്ത് ​വോ​ട്ടു​ചെ​യ്ത​ ​സി.​പി.​എം​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ബി​ല്ല് ​വ​ന്ന​പ്പോ​ൾ​ ​ലീ​ഗെ​ടു​ത്ത​ ​അ​തേ​ ​നി​ല​പാ​ടെ​ടു​ത്തു.


തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്തു​യ​ർ​ന്ന​ ​എ​സ്.​ഡി.​പി.​ഐ​ ​ച​ർ​ച്ച​യ​ട​ക്ക​മു​ള്ള​ ​വി​വാ​ദ​ങ്ങ​ളെ​ ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​വി​ല​യി​രു​ത്തു​ന്ന​തെ​ങ്ങ​നെ ?​
​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്തു​വ​ന്ന​ ​ഒ​രു​വി​വാ​ദ​വും​ ​വ​ന്നി​ട്ട് ​പൊ​ങ്ങി​യി​ട്ടി​ല്ല.​ ​വി​വാ​ദ​മു​ണ്ടാ​ക്കി​യ​ ​എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി​ ​ത​ന്നെ​ ​വി​വാ​ദ​പു​രു​ഷ​നാ​ണ്.​ ​വി​വാ​ദ​ങ്ങ​ളെ​ല്ലാം​ ​ഒ​ന്നോ,​​​ ​ര​ണ്ടോ​ ​ദി​വ​സം​ ​നി​ന്നി​ട്ട​ങ്ങ് ​പോ​യി.​ ​വി​വാ​ദ​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ​ ​അ​തി​ന​ക​ത്ത് ​അ​ക​ക്കാ​മ്പ് ​വേ​ണം.​ ​ഇ​തു​ണ്ടെ​ങ്കി​ൽ​ ​ആ​ര് ​വി​ചാ​രി​ച്ചാ​ലും​ ​വി​വാ​ദ​ങ്ങ​ളെ​ ​ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല.​ ​അ​ത് ​ക​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INTERVIEW E T MUHAMMAED BASHEER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.