SignIn
Kerala Kaumudi Online
Sunday, 20 October 2019 6.40 AM IST

കുടിവെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ നിന്ന്,​ സിൽവറിന്റെ സാന്നിദ്ധ്യം ,​ മാക്‌ഡവൽസ് കുപ്പിവെള്ളം നിരോധിച്ചു

mcdowells-

തിരുവനന്തപുരം: അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെതുടർന്ന് മാക്ഡവൽസ് കുപ്പിവെള്ളം ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളയിൽ അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമ്പനികൾ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളിൽ നിന്നാണെന്നും അശാസ്ത്രീയമായി ഇവർ വെള്ളം പാക്കേജ് ചെയ്ത് നൽകുകയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളം മാർക്കറ്റിൽ ഉള്ളവ പോലും തിരിച്ചെടുക്കാനും ഇതിന്റെ വില്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉത്പാദിപ്പിക്കുന്ന McDowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉത്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക - എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FOOD SAFTEY KERALA, FOOD SAFTEY COMMISSIONER, MCDOWELSS PACKAGED DRINKING WATER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.