കൊച്ചി: തായ്ലൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്ഥമായ പ്രദർശനവും തായ് ഭക്ഷണ വിഭവങ്ങളുടെ രുചികരമായ കലവറയും തുറന്ന് ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലുവിൽ തുടക്കമായി. വ്യത്യസ്ഥമായ ഭക്ഷണവൈവിദ്ധ്യങ്ങളോടെ നവീന അനുഭവം സമ്മാനിക്കുന്ന ഫെസ്റ്റിൽ തായ് ഷെഫുകളും തായ്ലൻഡിലെ പ്രത്യേക പ്രതിനിധികളുംപങ്കെടുക്കും.
സ്പൈസി ഹോട്ട് സൂപ്പ്, മിന്റ് ആൻഡ് ഹോട്ട് സൂപ്പ്, ഷ്രിമ്പ്സ്, തായ് സലാഡ്സ്, സ്റ്റീംഡ് ജാസ്മിൻ റൈസ് മുതൽ തായ് ഡെസേർട്ടുകൾ അടക്കം വ്യത്യസ്ഥമായ തായ്ലൻഡ് രുചിവൈവിദ്ധ്യമാണ് ഒരുക്കിയിട്ടുള്ളത്. തായ് ട്രേഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് കോൺസൽ സുൻചവി പട്നാചക്, തായ് കോൺസൽ ജനറൽ ചെന്നൈ രാച്ച അരൈബാഗ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോബ് വി ജോബ്, ലുലു ഗ്രൂപ്പ് കമ്പനി സെക്രട്ടറി സുനിൽ അഗർവാൾ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, കൊച്ചി ലുലു മാൾ ഹെഡ് വിഷ്ണു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇടപ്പള്ളി ലുലുവിലും, മരട് ലുലു ഡെയ്ലിയിലുമായി ആഗസ്റ്റ് 31 വരെയാണ് തായ് ഫിയസ്റ്റ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |