കൊച്ചി: ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ ഥാർ വേരിയന്റായ ഥാർ റോക്സ് അതിവിപുലമായ സൗകര്യങ്ങളോടെ വിപണിയിലെത്തുന്നു. അഞ്ച് ഡോർ മോഡൽ റോക്സ് 12.99 ലക്ഷം രൂപ മുതൽ വില വരുന്ന മോഡലുകളിലാണ് വിപണിയിൽ അവതരിപ്പിച്ചത്. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപയും ഡീസൽ മോഡലിന് 13.99 ലക്ഷം രൂപയുമാണ് തുടക്കത്തിലെ വില.
പെട്രോൾ എൻജിന് 119 കിലോവാട്ട് കരുത്തും 330 എൻ.എം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 111.9 കിലോവാട്ട് കരുത്തും 330 എൻ.എം ടോർക്കുമാണ് പ്രധാന ആകർഷണം. ഡ്യുവൽ ടോൺ മെറ്റൽ ടോപ്, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽ.ഇ.ഡി ടെയിൽ ലാംപ്, 26.03 സെന്റീമീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ എ.സി വെന്റ്, യു.എസ്.ബി-സി പോർട്ട്, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആറ് എയർ ബാഗുകൾ, ഇ.എസ്.സി, ബ്രേക്ക് ലോക് ഡിഫ്രൻഷ്യൽ, പ്രീമിയം എംബോസിഡ് ഫാബ്രിക് അപ്ഹോൾസറി തുടങ്ങിയ ഫീച്ചറുകളോടെയാണ് ഥാർ റോക്സിന്റെ ബേസ് മോഡലെത്തുന്നത്.
എൻജിൻ
2009 മുതൽ മഹീന്ദ്ര വിവിധ മോഡലുകൾക്ക് ഉപയോഗിക്കുന്ന എം.ഹൊവാക്ക് എൻജിൻ തന്നെയാണ് ഥാർ റോക്സിലും.
മഹീന്ദ്ര ഥാർ റോക്സ് 1.5 എൽ ഡീസൽ, 2.2 എൽ ഡീസൽ, 2.0 എൽ പെട്രോൾ എന്നിങ്ങനെ മൂന്ന് എൻജിനുകളിലാണ് ഥാർ റോക്സ് ലഭ്യമാകുക.
അധിക സൗകര്യങ്ങൾ
പനോരമിക് സ്കൈറൂഫ്, ആധുനിക ലെവൽ 2 അഡാസ്, ഹർമൻ കാർഡൺ ബ്രാൻഡഡ് ഓഡിയോ
ബുക്കിംഗ്
ഥാർ റോക്സിന്റെ ബുക്കിംഗുകൾ ഒക്ടോബർ മൂന്ന് മുതൽ ഓൺലൈനിലും മഹീന്ദ്ര ഡീലർഷിപ്പുകളിലും ആരംഭിക്കും. ടെസ്റ്റ് ഡ്രൈവുകൾ സെപ്തംബർ 14 മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |