അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പ്രൊഫ. സി.വി. ശ്രീദേവി എൻഡോവ്മെന്റിന് അരുൺ എഴുത്തച്ഛന്റെ "മതപ്പാടുകൾ" എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി. 20,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്ന അവാർഡ് കാലടി സംസ്കൃത സർവകലാശാലയിൽ സെപ്തംബറിൽ നടക്കുന്ന വി.ടി. അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു, സെക്രട്ടറി കെ.എൻ. വിഷ്ണു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |