SignIn
Kerala Kaumudi Online
Sunday, 29 September 2024 1.07 AM IST

ഒ.മാധവൻ അനുസ്മരണവും നാടകം ഉദ്ഘാടനവും ഇന്ന്

Increase Font Size Decrease Font Size Print Page
memory

കൊല്ലം: നാടകാചാര്യൻ ഒ.മാധവന്റെ നൂറാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഒ.മാധവൻ അനുസ്മരണവും കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകത്തിന്റെ (അച്ഛൻ) ഉദ്ഘാടനവും ഇന്ന് വൈകിട്ട് 6ന് സോപാനം ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. കെ.ഇ.ഇസ്മയിൽ അനുസ്മരണ പ്രഭാഷണം നടത്തും. നാടകത്തിന്റെ തിരിതെളിക്കൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിക്കും.

വൈകിട്ട് 6.30ന് നാടകം 'അച്ഛൻ' അരങ്ങേറും. ഫ്രാൻസിസ്.ടി.മാവേലിക്കര രചന നിർവഹിച്ച നാടകം ഇ.എ.രാജേന്ദ്രനാണ് സംവിധാനം ചെയ്തത്. ഒ.മാധവന്റെ ഭാര്യയും നടിയുമായ വി‌ജയകുമാരി.ഒ.മാധവൻ, മക്കളായ എം.മുകേഷ് എം.എൽ.എ, സന്ധ്യ രാജേന്ദ്രൻ, ചെറുമകൻ ദിവ്യദർശൻ ആർ. ഏങ്ങൂർ എന്നിവർ ചേർന്നാണ് നിർമ്മാണം.

അച്ഛൻ എന്നത് കരുത്തും കരുതലുമാണെന്ന് മുകേഷ് എം.എൽ.എ പറഞ്ഞു. ജീവിതകാലം മുഴുവൻ അച്ഛൻ എന്ന സ്ഥാനം അർത്ഥവത്താകാൻ ഒരുപാട് ത്യാഗം സഹിക്കേണ്ടിവരും. അച്ഛന്റെ മഹനീയ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് 'അച്ഛൻ ' എന്ന നാടകം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEMORY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.