കൊച്ചി: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ പി.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ജൂലായ് നാലിനാണ് ജസ്റ്റിസ് ദേശായി കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചത്. വ്യാജ അക്കൗണ്ട് സൃഷ്ടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ 13ന് ഈ അക്കൗണ്ടിൽ നിന്ന് പി.എയോടും എസ്കോർട്ട് അറ്റൻഡന്റിനോടും പണം ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |