തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാൻഡ്രം പ്രൊഫഷണലുകൾ സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകും.
പണിമുടക്കുകൾ കൊണ്ട് പൂർണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിന്റെ മികച്ച സുസ്ഥിരവികസനം സാദ്ധ്യമാക്കാം. കാസർകോടിനാണ് എയിംസ് ആവശ്യമെങ്കിൽ അത് അവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു . വയനാടിന്റെ പുനർനിർമാണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കൺസോർഷ്യം രൂപീകരിക്കണം.
സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, ചാർട്ടേഡ് അക്കൗണ്ടന്റ് റീജിയണൽ കൗൺസിൽ അംഗം രേഖ ഉമാ ശിവ്, എൻ. സുബ്രഹ്മണ്യശർമ, രമാ ശർമ എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |