രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാമത് സംസ്ഥാന മിനി ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കേന്ദ്ര വിദ്യാലയത്തിലെ അദ്വൈതിനെ മികച്ച താരമായും, ചെയ്സറായും തിരഞ്ഞെടുത്തു. ഡിഫൻഡറായി പാലക്കാടിന്റെ ആദിദേവിനെ ( ബി.ഇ എം എച്ച് എസ് എസ്) തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ അനുഷ്കയെ മികച്ച താരമായും ശ്രീലക്ഷ്മിയെ മികച്ച ചെയ്സറായും തെരഞ്ഞെടുത്തു. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂൾ വിദ്യാർത്ഥിനി പി.ജെ അൻസയാണ് മികച്ച ഡിഫൻഡർ. സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി.കെ. അബ്ദുള്ളക്കോയ ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുകളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |