കൊച്ചി: മൈജി മാസ് ഓണം സീസൺ രണ്ടിന്റെ ആദ്യ നറുക്കെടുപ്പ് കോഴിക്കോട് പൊറ്റമ്മലിൽ മൈജി കംപ്ലീറ്റ് ഹോം ബസാറിൽ പ്രത്യേകം ഒരുക്കിയ പവലിയനിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, സോഷ്യൽ മീഡിയ താരങ്ങളായ യാദിൽ എം .ഇക്ബാൽ, ജിയോ ജോസഫ്, ഹനാൻ ഷാ, അദ്നാൻ, നിക്കി എന്നിവർ ചേർന്ന് നിർവഹിച്ചു.
പെരുമണ്ണ സ്വദേശി ഹബീബ് കോയ തങ്ങൾ നറുക്കെടുപ്പിലൂടെ ആദ്യ കാർ സ്വന്തമാക്കി. അഫ്സർ പള്ളുരുത്തി , തിലകൻ കെ.ആർ ഇരിങ്ങാലക്കുട, സാനവാസ് കബീർ വേങ്ങര, ജംഷീദ് കെ.ടി ഫറോക്ക്, സമീറ അൻവർ രണ്ടത്താണി എന്നിവർക്ക് സ്കൂട്ടർ സമ്മാനമായി ലഭിച്ചു. ഇഷാൻ കെ. മലപ്പുറം, ഷിജു രാമനാട്ടുകര എന്നിവർക്ക് ഇന്റർനാഷണൽ ട്രിപ്പും, റാഫി മുബാറക് കോഴിക്കോട് , വിപിൻ സി ചേളന്നൂർ എന്നിവർക്ക് സ്റ്റാർ റിസോർട്ട് വെക്കേഷൻ ട്രിപ്പും ലഭിച്ചു. കൊയിലാണ്ടി സ്വദേശി ശ്രദ്ധ യമുനയാണ് ഈ സീസണിലെ ആദ്യ ലക്ഷാധിപതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |