വടക്കാഞ്ചേരി: വൈദ്യുതി വകുപ്പിന്റെ എങ്കക്കാട് സബ്സ്റ്റേഷന് സമീപം ഇ- ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചത് വേണ്ടത്ര പഠനം നടത്താതെയാണെന്നും പദ്ധതിയുടെ പരാജയത്തിന് ഇതാണ് കാരണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ വാർഷിക സമ്മേളനം. കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ടി. ബേബി അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, എ.ജെ. പോൾ, പി. ബാലകൃഷ്ണപിള്ള, ടി.എൻ. വെങ്കിടേശ്വരൻ, കെ.എസ്. ജോർജ്, കെ.എസ്. സൈനുദ്ദീൻ, എം.ബി. രാജേഷ്, എ. സെയ്ഫുദ്ദീൻ, എം. മുരളീധരൻ, കെ.ആർ. ദിവാകരൻ, ടി.കെ. വേണുഗോപാലൻ, കെ.വി. ജോസ്, ടി.വി. ദേവദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ.വി. ഫ്രാൻസfസ് (പ്രസിഡന്റ്), എ.ബി. മുഹമ്മദ് സഗീർ (സെക്രട്ടറി), എ.കെ. ആന്റണി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |