ചാത്തന്നൂർ: ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അവാർഡ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ്കുമാർ അദ്ധ്യക്ഷനായി. പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജി.എസ്. ജയലാൽ എം.എൽ.എ അവാർഡുകൾ സമ്മാനിച്ചു. എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി മുഖ്യപ്രഭാഷണവും എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയവർക്ക് അവാർഡ് വിതരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ എസ്. മഞ്ജു, സ്കൂൾ ഹെഡ്മിസ്ട്രസ് ജി. ഗിരിജകുമാരി, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി. ദിജു, രേണുക രാജേന്ദ്രൻ, മുൻ പ്രിൻസിപ്പൽ രാധാകൃഷ്ണൻ നായർ, ഡി.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഭദ്രൻപിള്ള, സ്കൂൾ വികസനസമിതി അംഗം സഞ്ജയൻ പി.നായർ, സ്റ്റാഫ് സെക്രട്ടറി ജി. അഭിലാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |