കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള എൽ.കെ. പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ പുതിയ ഓഫീസ് കലൂരിൽ പ്രശസ്ത സിനിമ സംവിധായകനും മുൻ ചലച്ചിത്ര അക്കാഡമി ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്തു. സ്ക്രിപ്റ്റ് റൈറ്റിംഗ് ഡയറക്ഷൻ, ആക്ടിംഗ് എന്നീ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, മീഡിയ ട്രെയിനിംഗ്, വീഡിയോ പ്രൊഡക്ഷൻ തുടങ്ങിയ സർവീസുകളാണ് എൽ.കെ പ്രൊഡക്ഷൻസ് വഴി നൽകുന്നത്. ചടങ്ങിൽ എൽ.കെ ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷൻ മാനേജിംഗ് ട്രസ്റ്റി രാജേഷ് പുത്തൻപുരയിൽ, വെസ്റ്റേൺ സ്പീക്കർ ഇംഗ്ലീഷ് അക്കാദമി ഡയറക്ടർ രമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |