ലിമ : മത്സരത്തിനിടെ ഗ്രൗണ്ടിന്റെ സൈഡിൽ മൂത്രമൊഴിച്ചതിന് പെറുവിലെ മൂന്നാം ഡിവിഷൻ ഫുട്ബാൾ ലീഗ് ടീം അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യന് മുനോസിന് ചുവപ്പുകാർഡ് നൽകി റഫറി. അത്ലറ്റിക്കോ അവാഹുനും കന്റോർസില്ലോ എഫ്.സിയും തമ്മിലുള്ള കോപ്പ പെറു മത്സരത്തിനിടെയാണ് സംഭവം 71-ാം മിനിട്ടിൽ അത്ലറ്റിക്കോയ്ക്ക് അനുകൂലമായി കോർണർ ലഭിച്ചിരുന്നു. സെബാസ്റ്റിയൻ മുനോസ് കോർണർ കിക്കെടുക്കാനായി കോർണർ ഫ്ളാഗിനടുത്തേക്ക് നടന്നുനീങ്ങി. ഈ സമയത്ത് കന്റോർസില്ലോ ഗോളി പരിക്കേറ്റ് കിടന്നതോടെ മത്സരം തടസപ്പെട്ടു. അപ്പോൾ കുറച്ച് അപ്പുറത്തേക്ക് നീങ്ങിനിന്ന് ഗ്രൗണ്ടിന് പുറത്തേക്ക് മുനോസ് മൂത്രമൊഴിച്ചു. കന്റോർസില്ലോ താരങ്ങൾ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെ റഫറി താരത്തിന് ചുവപ്പുകാർഡ് നൽകുകയായിരുന്നു.
മൈതാനത്ത് താരങ്ങൾ മൂത്രമൊഴിക്കുന്നത് ഇതാദ്യമായല്ല. മുൻ ആഴ്സനൽ ഗോൾകീപ്പർ ജെൻസ് ലേമാനും ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറും ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാൽ അവർക്ക് ചുവപ്പുകാർഡ് ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |