SignIn
Kerala Kaumudi Online
Tuesday, 01 October 2024 2.46 PM IST

പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ, പരാതി നൽകിയത് പതിനാറുകാരി

Increase Font Size Decrease Font Size Print Page
machan

കൊച്ചി: പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസിൽ അറസ്​റ്റിലായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്​റ്റ് ചെയ്തത്.


ഇന്നുപുലർച്ചെ കൊച്ചിയിലെ ഫ്ളാ​റ്റിൽ നിന്ന് കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്​റ്റ് ചെയ്തത്. പെൺകുട്ടി കളമശ്ശേരി പൊലീസ് സ്​റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും മ​റ്റ് ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

ഗോവിന്ദ് ആലപ്പുഴ മാന്നാർ സ്വദേശിയാണ്. സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമുകളിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, VJ MACHAN, ARREST, POSCO CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.