SignIn
Kerala Kaumudi Online
Wednesday, 02 October 2024 4.48 AM IST

അഷ്ടമി രോഹിണി മുതൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നത് ആറുനാളുകാർക്ക്, അവർ ചെയ്യേണ്ടത്

Increase Font Size Decrease Font Size Print Page
krishna

ഓഗസ്റ്റ്‌ 26 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി അഥവാ അഷ്ടമി രോഹിണി.മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു.


ജന്മാഷ്ടമി ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.

ഇനി പറയുന്ന നക്ഷത്രക്കാർക്ക് അഷ്ടമിരോഹിണി മുതൽ വച്ചടി കയറ്റം ഉണ്ടാവും.ഇവർ ശ്രീകൃഷ്ണ ഭഗവാനെ തൊഴുത് പ്രാർത്ഥിയ്ക്കുന്നത് സകല ഐശ്വര്യത്തിനും കാരണമാകും. ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഗുണകരമാകുന്നത് എന്നുനോക്കാം.

മൂലം നക്ഷത്രം
കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണിത്. ഇവർക്ക് എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഭഗവാൻ കൂടെയുണ്ടാകും. അഷ്ടമിരോഹിണി ദിവസം ഇവർ കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. തുളസീമാല സമർപ്പിക്കണം. പറ്റിയാൽ ഈ ദിനം വ്രതമെടുക്കുന്നതും ഏറെ നല്ലതാണ്. ഈ അഷ്ടമി കഴിയുന്നതോടെ ഇവരുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും.

ആയില്യം
ഈ നക്ഷത്രക്കാരുടെ ജീവിതത്തിലേക്ക് ശ്രീകൃഷ്ണ ചൈതന്യം ഇറങ്ങിവരുന്ന കാലമാണ് ഇത്. പ്രത്യേകിച്ചും ഈ ജന്മാഷ്ടമിയോടനുബന്ധിച്ച്. ഇവരുടെ ദുഃഖദുരിതങ്ങൾക്ക് അറുതിയുണ്ടാകും. ഇവരെ ഭഗവാൻ എല്ലാ സൗഭാഗ്യവും നൽകി അനുഗ്രഹിക്കുന്ന ശ്രീകൃഷ്ണ ജയന്തിയാണ് വരുന്നത്. ഇവർക്ക് തൊഴിൽ, വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങൾ മാറാൻ കൃഷ്ണനെ പ്രസാദിപ്പിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

തൃക്കേട്ട
നഷ്ടപ്പെട്ടുവെന്ന് കരുതിയ പല കാര്യങ്ങളും ഇവർക്ക് ഭഗവാന്റെ അനുഗ്രഹത്താൽ തിരികെ ലഭിക്കും. ഇവർ ശ്രീകൃഷ്ണ ജയന്തി ദിവസം ഭഗവാനെ തൊഴുത് പ്രാർത്ഥിക്കുന്നതും വഴിപാടുകൾ നടത്തുന്നതും ഏറെ നല്ലതാണ്. ജീവിതത്തിലെ ദുഃഖദുരിതങ്ങൾ മാറുന്ന സയമാണ് ഈ അഷ്ടമി രോഹിണിയോടെ വരുന്നത്. ഭഗവാനെ മനസറിഞ്ഞ് വിളിച്ചാൽ കാര്യസിദ്ധിയും ദുഃഖദുരിതനാശവും നിശ്ചയമായും ഉണ്ടാകും.

ഉത്രാടം
ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സങ്കടങ്ങളും വിഷമങ്ങളുമെല്ലാം മാറാൻ കൃഷ്ണാഷ്ടമി വേള സഹായിക്കും. ഭഗവാനെ പ്രസാദിപ്പിക്കുക. കൃഷ്ണാഷ്ടമി ദിവസം ക്ഷേത്രത്തിൽ പോകുന്നതും ഭഗവാനെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ നടത്തുന്നുമെല്ലാം ഏറെ നല്ലതാണ്. ദുഃഖദുരിതങ്ങൾ മാറണേയെന്ന പ്രാർത്ഥന പെട്ടെന്ന് ഭഗവാൻ കേൾക്കും എന്ന് പറയാം.

ചതയം
ഇവർക്ക് ഇതുവരെയുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം മാറാനുള്ള വേളയാണ് ജന്മാഷ്ടമി. ഇവരുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ചൈതന്യവും ഉയർച്ചയും വന്നുചേരുന്നു. ഈ ജന്മാഷ്ടമി ദിനം ക്ഷേത്രത്തിൽ പോയി ഭഗവാനെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. വഴിപാടുകളും നടത്തുക.

പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാർക്ക് ധാരാളം മാനസിക വിഷമങ്ങളുള്ള സമയമാണ് ഇത്. ഒരുപാട് ചിന്തകളും ആശങ്കകളുമെല്ലാമുള്ള സമയമാണ്. ഇതിന് പരിഹാരമാകാൻ ഈ ജന്മാഷ്ടമി ദിവസം ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കുക. ഐശ്വര്യദായകമായ ദിനങ്ങളാണ് ഇതിനാൽ ഇവർക്ക് വന്നു ചേരുക. ഇവരുടെ ജീവിതത്തിൽ നല്ലതായ ഏറെ മാറ്റങ്ങളുമുണ്ടാകും.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KRISHNAN, ASTHAMIROHINI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.