SignIn
Kerala Kaumudi Online
Wednesday, 02 October 2024 4.54 AM IST

ഐശ്വര്യവും ധനസമൃദ്ധിയും ജോലിയിൽ വിജയവും ഉടനെ ഉണ്ടാകാൻ പോകുന്നത് ഒരേയൊരു നക്ഷത്രക്കാർക്കാണ്

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 24 കൊല്ലവർഷം 1200 ചിങ്ങം 8 ശനിയാഴ്ച.

(വൈകുന്നേരം 6 മണി 5 മിനിറ്റ് 18 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം )


അശ്വതി: കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽ രംഗത്ത് കാര്യവിജയം. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം.

ഭരണി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം.

കാർത്തിക: പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, കുടുംബ സുഖം.

രോഹിണി: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, സുഹൃദ്ബന്ധങ്ങൾക്ക് കോട്ടം തട്ടാതെ നോക്കണം,
പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.

മകയിരം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സന്താന ഗുണം, ധനാഗമ മാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. ഇന്റർവ്യുകളിൽ വിജയം, യാത്രയിൽ നേട്ടം. കുടുംബ സുഖം.

തിരുവാതിര: ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും,
ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലർത്തും.

പുണർതം: സ്ത്രീകൾ വഴി സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ഭാവികരുപ്പിടിപ്പിക്കും. മേലധികാരികളിൽ നിന്നും സഹായം,ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താന ഗുണം.

പൂയം: ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും. പുതിയ കൂട്ടുകെട്ടുകൾ, ധനാഗമത്തിന് അനുകൂലമായ സാഹചര്യം, ദൈവീക ചിന്ത ഉടലെടുക്കും.

ആയില്യം: സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, കൃഷിയിൽ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.

മകം: ഔദ്യോഗികമായി ദൂരയാത്രകൾ, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും.

പൂരം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും,
ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും. ധനലാഭം.

ഉത്രം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, വിദ്യാഭ്യാസ തടസം, ഏല്ലാരംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ആരെയും വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്.

അത്തം: അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികൾഒഴിഞ്ഞ് പോകും. ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സുഖസൗകര്യങ്ങൾ ആനുഭവിക്കും.

ചിത്തിര: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും.

ചോതി: സംസ്‌കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകൾ നടത്തും.
ശത്രു ജയം, പുതിയ അവസരങ്ങൾ, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം.

വിശാഖം: തൊഴിൽരംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

അനിഴം: സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം.

കേട്ട: കുടുംബ സുഖം. അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, മംഗളകാര്യങ്ങളിൽ ഉണ്ടായിരുന്നതടസങ്ങൾ മാറും, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

മൂലം: ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, ഔഷധസേവ നിർത്താൻ സാധിക്കും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം.

പൂരാടം: വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും.

ഉത്രാടം: സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും. മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും, കീർത്തി,പദവി എന്നിവ ലഭിക്കും.

തിരുവോണം: പ്രയത്നങ്ങൾ സഫലമാകും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും. പല നിർണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ നേടും.

അവിട്ടം: വിദ്യാർഥികൾക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വർദ്ധിക്കും. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.

ചതയം: അകന്നു കഴിഞ്ഞവർ അടുത്ത് വരും, ഭൂമിയിടപാടുകൾ, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരുരുട്ടാതി: തൊഴിൽ രംഗത്ത് അപവാദം, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, കുടുംബപരമായി ചില ക്ലേശങ്ങൾ വന്ന് ഭവിക്കാം, പ്രതീക്ഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും.

ഉത്തൃട്ടാതി: അനാവശ്യമായി സാമ്പത്തിക ഇടപാടിൽ ചെന്ന് ചാടരുത്, വിദേശയാത്രകൾക്ക് മാറ്റം വന്നേക്കാം, സൽകീർത്തിക്ക് കോട്ടം തട്ടും. അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ.

രേവതി: പരിശ്രമങ്ങൾക്ക് തടസം നേരിടും, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.
അന്യദേശ വാസം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, ASTROLOGER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.