SignIn
Kerala Kaumudi Online
Wednesday, 02 October 2024 2.52 AM IST

നിർമ്മാണം, തിരക്കഥ അർജുൻ സംവിധാനം : കണ്ണൻ താമരക്കുളം

Increase Font Size Decrease Font Size Print Page

മകൾ എെശ്വര്യയെ നായികയാക്കി അർജുന്റെ സംവിധാന ചിത്രവും

ss

ആക്ഷൻ കിംഗ് അർജുൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. അർജുൻ നിർമ്മിച്ച പതിനഞ്ച് ചിത്രങ്ങളും
അർജുൻ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്.ഇതാദ്യമായാണ് മറ്റൊരു സംവിധായകനെ തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. സേവകൻ, പ്രതാപ്, ജയ് ഹിന്ദ്,തായിമണികോടി,വേദം, ഏഴുമല്ലൈ,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അർജുൻ നിർമ്മിച്ചു സംവിധാനം ചെയ്തതാണ്. അജിത്ത് നായകനായ വിടാമുയർച്ചി ആണ് തമിഴിൽ ഒരുങ്ങുന്ന ചിത്രം.അതേസമയം
250 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കിയ മാർട്ടിൻ എന്ന കന്നട ചിത്രത്തിന്റെ തിരക്കഥ അർജുന്റേതാണ് . ധ്രുവ സർജ ആണ് നായകൻ. കഴിഞ്ഞ ദിവസം റിലീസായ ട്രയിലറിനു വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഒരാഴ്ച കൊണ്ടു 70 മില്ല്യൺ അധികം പേരാണ് ട്രെയിലർ കണ്ടത്. അർജുന്റെ സഹോദരി പുത്രൻ ആണ് ധ്രുവ സർജ. തെലുങ്കിൽ മകൾ ഐശ്വര്യയെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് അർജുൻ. ചിത്രീകരണംഏകദേശം പൂർത്തിയായിയെന്നും ഇനി രണ്ട് ആക്ഷൻ സീൻ കൂടി മാത്രമേ ഉള്ളൂവെന്നും അർജുൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.