SignIn
Kerala Kaumudi Online
Wednesday, 02 October 2024 12.02 AM IST

ആഗോള വിപണിയിൽ പുതിയ കൺസ്യൂമർ പാക്കറ്റുകളുമായി റോസ് ബിരിയാണി റൈസ്

Increase Font Size Decrease Font Size Print Page
rose

കൊച്ചി: റോസ് കൈമ ബിരിയാണി റൈസിന്റെ കൺസ്യൂമർ പാക്കറ്റുകൾ കോഴിക്കോട് ചലച്ചിത്ര താരങ്ങളായ ടിനി ടോം, നാദിർഷ, ബർദ്ധമാൻ അഗ്രോ പ്രൊഡ്ക്ട്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശെയ്ഖ് റബിയുൾ ഹഖ് എന്നിവർ ചേർന്ന് വിപണിയിൽ അവതരിപ്പിച്ചു. രാജ്യാന്തര വിപണിയിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും ഇന്ത്യൻ വിപണിയിലേക്ക് റോസ് കൈമ റൈസ് ബാഗിന്റെ ഒരു കിലോയുടെയും അഞ്ച് കിലോയുടെയും കൺസ്യൂമർ പാക്കറ്റുകളാണ് അവതരിപ്പിച്ചത്. വിദേശങ്ങളിൽ 'റോസ് ബാൻഡ് 'ബർദ്ധമാൻ റോസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ദുൽഖർ സൽമാനാണ് റോസ് കൈമ റൈസിന്റെ ബ്രാൻഡ് അംബാസിഡർ. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റിൻ, യൂറോപ്പ്, യു.എസ്.എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി തങ്ങളുടെ ഉയർന്ന ഗുണനിലവാരമുള്ള റൈസ് വിതരണം ചെയ്യുന്നുണ്ട്.
കമ്പനിയുടെ റീജിയണൽ ബിസിനസ് പാർട്ട്‌ണർ നാരായൺ ചന്ദ്ര മതി, അസിസ്റ്റന്റ് റീജിയണൽ ബിസിനസ് പാർട്ട്‌ണർ സോമനാഥ് മതി, ജൂനിയർ ഡയറക്ടർ മുഹമ്മദ് രഖീബ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശ്രീപതി ഭട്ട്, ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഷുക്കൂർ, ഇന്റർനാഷണൽ സെയിൽസ് മാനേജർ നൗഷാദ് സി.വി, റീജിയണൽ സെയിൽസ് മാനേജർ രോഹിത് നായർ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഷാഹിർ സി.കെ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.