കൊച്ചി: സാങ്കേതികരംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾകൂടി സ്‌കൂളുകളിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒക്ടോബറോടെ വിതരണം ചെയ്യും. നിലവിൽ സ്‌കൂളുകളിൽ നൽകിയിട്ടുള്ള 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണിത്. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാനക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്‌നൂ ലിനക്‌സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരുവർഷം 1.80 ലക്ഷം കുട്ടികളാണ് ലിറ്റിൽ കൈറ്റ്‌സിലുള്ളത്. നിർമ്മിതബുദ്ധിയും റോബോട്ടിക്‌സും എല്ലാ കുട്ടികളിലേക്കും എത്തുകയാണ്. രാജ്യത്താദ്യമായി ഈവർഷം ഏഴാംക്ലാസിൽ എ.ഐ പരിചയപ്പെടുത്തി. അടുത്തവർഷം 8, 9, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളിലേക്കും ഐ.സി.ടി പാഠപുസ്തക പരിഷ്‌കാരത്തിലൂടെ നിർമ്മിതബുദ്ധിയും റോബോട്ടിക്‌സും എത്തിക്കും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ കളിപ്പെട്ടി, ഇ@വിദ്യ എന്നീ പേരുകളിൽ പ്രത്യേക ഐ.സി.ടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |