SignIn
Kerala Kaumudi Online
Tuesday, 08 October 2024 10.56 PM IST

നാളെ കറന്റ് ബിൽ ഓൺലെെനായി അടയ്ക്കാനാവില്ല; സേവനങ്ങൾ ഭാഗീകമായി മുടങ്ങുമെന്ന് കെഎസ്ഇബി

Increase Font Size Decrease Font Size Print Page
kseb

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ (25-8-2024 - ഞായറാഴ്ച) രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കാം. കെഎസ്ഇബിയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേൽപ്പറഞ്ഞ സമയപരിധിയിൽ തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

അറിയിപ്പ്

കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗീകമായി മുടങ്ങിയേക്കും. കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കാം.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.