ന്യൂഡൽഹി: നീറ്റ് യു.ജി അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) നടത്തുന്ന ആദ്യ റൗണ്ട് അലോട്ട്മെന്റിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. അഖിലേന്ത്യാ ക്വാട്ടയിലെ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശന നടപടിയാണിത്. എം.സി.സി കൗൺസലിംഗിന് പേര് രജിസ്റ്റർ ചെയ്തവർക്ക് mcc.nic.inൽ ‘NEET UG Round 1 Seat Allotment Result" ലിങ്കിൽ നിന്ന് റാങ്ക് അറിയാം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, അലോട്ട്മെന്റ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങളും റാങ്കിനൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ആദ്യ റൗണ്ട് അലോട്ട്മെന്റിന് അർഹരായവർ 24- 29 തീയതിക്കിടെ നിർദിഷ്ട കോളേജിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. എം.സി.സി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത റാങ്ക് ലിസ്റ്റിന്റെ പകർപ്പ്, 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റ്, ഐ.ഡി പ്രൂഫ്, ആവശ്യമെങ്കിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതമാണ് ഹാജരാകേണ്ടത്.
അനുവദിച്ച അലോട്ട്മെന്റിൽ താത്പര്യമില്ലെങ്കിൽ വെബ്സൈറ്റ് വഴി ഓപ്ഷൻ അപ്ഗ്രേഡ് ചെയ്യാം.
കീം എൻജിനിയറിംഗ്/ ഫാർമസി: മൂന്നാം ഘട്ട ഓപ്ഷൻ 26 വരെ
തിരുവനന്തപുരം: 2024- ലെ കേരള എൻജിനിയറിംഗ്/ ഫാർമസി കോഴ്സ് പ്രവേശന നടപടിയുടെ മൂന്നാം ഘട്ടം, ആർക്കിടെക്ചർ കോഴ്സ് രണ്ടാം ഘട്ടം അലോട്ട്മെന്റുകൾക്ക് 26 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in. എൻജിനിയറിംഗ് കോളേജുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ ഈ വർഷം നടത്തുന്ന അവസാന അലോട്ട്മെന്റാണിത്. പിന്നീടു വരുന്ന ഒഴിവുകൾ സ്പോട്ട് അഡ്മിഷൻ മുഖേന നികത്തും. 28-ന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റും 29-ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.
ഗേറ്റ് 2025: രജിസ്ട്രേഷൻ തീയതിയിൽ മാറ്റം
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് രജിസ്ട്രേഷൻ 28-ന് ആരംഭിച്ച് സെപ്റ്റംബർ 26-ന് അവസാനിക്കും. 24ന്- രജിസ്ട്രേഷൻ ആരംഭിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. വെബ്സൈറ്റ്: gate2025.iitr.ac.in.
നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ രണ്ടാംഘട്ട അലോട്ട്മെന്റായി
തിരുവനന്തപുരം : പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscetnre.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 29നകം ഫീസടയ്ക്കണം. ഓൺലൈനായും ഫീസടയ്ക്കാം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്മെന്റുകളിൽ ഓപ്ഷൻ പരിഗണിക്കപ്പെടില്ല. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 29വരെ. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 64.
നാലുവർഷ ബിരുദം: 31 വരെ അപേക്ഷിക്കാം
കൊച്ചി: നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. എല്ലാ സർവകലാശാലകളിലും കെ റീപിന്റെ സമിതികൾ രൂപീകരിക്കും.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
വിവിധ പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 29ന് രാവിലെ 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2308328, മെയിൽ: csspghelp2024@gmail.com
ബി.എഡ് കോഴ്സുകളിൽ 27ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |