തിരുവനന്തപുരം: മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. 12.30നായുള്ള ക്ളാസിനായി ബസിലെത്തിയ വിദ്യാർത്ഥിനികൾ സ്‌കൂളിനകത്ത് കയറിയില്ലെന്നാണ് വിവരം.
ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെൺകുട്ടികളെയാണ് കാണാതായത്. എല്ലാവർക്കും പതിനാല് വയസാണ്. സ്‌കൂൾ ബസിൽ എത്തിയ ഇവർ പട്ടത്ത് ഇറങ്ങിയെങ്കിലും ക്ളാസിൽ കയറിയില്ല. മൂന്നുപേരും ക്ളാസിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |